സംജിത്ത് കെ.എസ്
(ജ്യോതിഷഭൂഷണം & വാസ്തു ഭൂഷണം)
സായീശം, ജ്യോതിഷം- വാസ്തു -ഫെങ്ങ് ഷൂയ്
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിൽ ജനിച്ചു (1981). അച്ഛൻ - കെ.ശിവദാസൻ, അമ്മ - എൻ വസന്തകുമാരി. കോഴിക്കോട് മാവൂർ ഗോളിയോർ റയോൺസ് ഹൈസ്കൂൾ, ശ്രീനാരായണ ഗുരു കോളേജ് (പ്രീഡിഗ്രി) കോഴിക്കോട്, ഗവ.ഐ.ടി ഐ (ഇലക്ട്രീഷൻ) കോഴിക്കോട്, ഗവ. പോളിടെക്നിക് കോളേജ് മീനങ്ങാടി വയനാട് (ഇലക്ട്രിക്കൽ എൻജി ഡിപ്ലോമ), പെട്രോടെക്ക് സേഫ്റ്റി സൊല്യൂഷൻസ് (Nebash IGC, IOSH) തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോൾ BA (Hons) സൈക്കോളജി ചെയ്തുകൊണ്ടിരിക്കുന്നു.
ഹോട്ടൽ & ടൂറിസം (ബില്ലിംഗ് & ക്യാഷ്), വിദേശം (ഖത്തർ- MEP സ്റ്റോർ, HSE) തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത എൻ. ജി. ഒ കളിൽ ജീവകാരുണ്യ പ്രവർത്തകൻ, ഷിർദ്ദിസായി ഭക്തൻ, കൊന്നയിൽ ഭഗവതി മഹാക്ഷേത്രം ട്രസ്റ്റ് മെമ്പർ എന്നിങ്ങനെ പ്രവർത്തന മേഖല.
പ്രൊഫ. N.E മുത്തുസ്വാമി പുസ്തകങ്ങളിലൂടെ ജ്യോതിഷത്തിൽ താൽപ്പര്യം തുടർന്ന് ശ്രീലക്ഷ്മി ജ്യോതിഷാലയം, കൊടുങ്ങല്ലൂർ, തൃശ്ശൂർ (പാരമ്പര്യ ജ്യോതിഷ വിദ്യാലയം) നിന്നും ജ്യോതിഷ ഭൂഷണം, ജ്യോതിഷ ആചാര്യ, ജാതക രചന, പ്രശ്നമാർഗ്ഗം, വരാഹമിഹിര ഹോര, ആചാര അനുഷ്ഠാനങ്ങൾ എന്നിവ പഠിച്ചു പാസായി. കൊല്ലം തൃക്കാർത്തിക ജ്യോതിഷഗവേഷണ കേന്ദ്രത്തിൽ നിന്നും ജ്യോതിഷ ഭൂഷണം, പ്രശ്നാചാര്യ എന്നീ കോഴ്സുകളും പഠിച്ചു പാസ്സായി. ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിൽ നിന്നും കവടി പ്രശ്നവും പഠിച്ചു. വാസ്തു അക്കാദമി, തിരുവനന്തപുരം നിന്നും ജ്യോതിഷഭൂഷണം, വാസ്തുഭൂഷണം എന്നിവയും പഠിച്ചു പാസ്സായി. ഇപ്പോൾ ഫെങ്ങ് ഷൂയ് പഠിച്ചു കൊണ്ടിരിക്കുന്നു.